തൃശൂർ ദേശീയപാതയിൽ കോൺക്രീറ്റ് അടർന്നു: വീണ്ടും അറ്റകുറ്റപ്പണി

12:50 PM May 24, 2025 |


തൃശൂർ: കോൺക്രീറ്റ് അടർന്നു തുടങ്ങി, വടക്കഞ്ചേരിയിൽ ദേശീയപാത വീണ്ടും കുത്തിപ്പൊളിച്ചു. വടക്കഞ്ചേരി റോയൽ ജങ്ഷനു സമീപം തൃശൂർ ഭാഗത്തേക്കുള്ള ജോയിന്റിലാണ് കോൺക്രീറ്റ് അടർന്നു തുടങ്ങിയിരുന്നത്. 

ഗതാഗതം ഭാഗികമായി നിയന്ത്രിച്ചാണ് അവിടം കുത്തിപ്പൊളിച്ച് നന്നാക്കുന്നത്. പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതിനു ശേഷം ജോയിന്റ് അടരലും കുത്തിപ്പൊളിച്ച് നന്നാക്കലും പതിവാണെന്ന് നാട്ടുകാർ പറയുന്നു. നിർമാണത്തിലെ തകരാറാണ് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.