ചേരുവകൾ
വെളിച്ചെണ്ണ
വെളുത്തുള്ളി
സവാള
ചുവന്നുള്ളി
കറിവേപ്പില
പാവയ്ക്ക
മുളകുപൊടി
മല്ലിപ്പൊടി
ചെറിയജീരകം
മഞ്ഞൾപ്പൊടി
ഉപ്പ്
പുളിവെള്ളം
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി മൂന്നു വെളുത്തുള്ളി ചതച്ചതു ചേർത്ത് ഇളക്കാം.
അതിലേയ്ക്ക് ഒരു സവാള അരിഞ്ഞത്, അഞ്ച് ചുവന്നുള്ളി അരിഞ്ഞത് അൽപം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കാം.
മീഡിയം വലിപ്പത്തിലുള്ള പാവയ്ക്ക അധികം കട്ടിയില്ലാതെ എന്നാൽ ഘനം കുറയാതെ വട്ടത്തിൽ അരിഞ്ഞത് കൂടി ചേർക്കാം.
ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇടത്തരം തീയിൽ ഇളക്കാം.
ശേഷം അരകപ്പ് പുളിവെള്ളം കൂടി ചേർത്തിളക്കി മൂടിവെയ്ക്കുക. ഇടയ്ക്ക് ഇളക്കി വഴറ്റിയെടുക്കാം.