ബെഗളൂരു:ബംഗളൂരുവിലെ റായ്ച്ചൂർ ജില്ലയില്‍ ഓടുന്ന ബൈക്കിന് മുകളില്‍ മരം വീണ് അപകടം. ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. മൂന്നു വയസ്സുകാരിയായ മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച അപകടമുണ്ടായത്. 25 കാരനായ ആർ.രമേശ് ഗുഡദപ്പ, 22കാരിയായ അനുസുയ രമേശ് എന്നിവരാണ് മരിച്ചത്. മകളായ മൂന്നുവയസ്സുകാരി സൗജന്യയാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
മുദ്ഗല്‍ പട്ടണത്തില്‍ നിന്ന് നാഗല്‍പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. മുദ്ഗല്‍ എസ്‌ഐ വെങ്കിടേഷ് മഡിഗേരി സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.