കണ്ണൂരിൽ സി.പി.ഐയുടെ യുവജന സംഘടന വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു

11:34 PM Oct 24, 2025 | Desk Kerala

കണ്ണൂർ: പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ അംഗമായതിൽ പ്രതിഷേധിച്ചു ഭരണമുന്നണിയിലെ രണ്ടാം പാർട്ടിയായ സി.പി.ഐയുടെ യുവജന സംഘടനയായ എ ഐ.വൈ.എഫ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു.

ഇന്ന് വൈകിട്ട് കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതിഷേധപ്രകടനത്തിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കോലം കത്തിച്ചത്. പ്രതിഷേധ പ്രകടനവും പൊതുയോഗവും എഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി രജീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് കെ.ആർ ചന്ദ്രകാന്ത് അദ്ധ്യക്ഷനായി. എഐ എസ്. എഫ് ജില്ലാ സെക്രട്ടറി സി.ജസ്വന്ത്, കെ.വി പ്രശോഭ്, പ്രണോയ് വിജയൻ, പി. അനീഷ് എന്നിവർ സംസാരിച്ചു. എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ.വി സാഗർ സ്വാഗതം പറഞ്ഞു.

Trending :