+

ആർഎസ്എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സിപിഎം മാറി: കെഎം ഷാജി

ആർഎസ്എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സിപിഎം മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. കണ്ണാടിപ്പറമ്പിൽ സംഘടിപ്പിച്ച ഏരിയ മുസ്‌ലിം ലീഗ് സമ്മേളനം

കണ്ണാടിപ്പറമ്പ്: ആർഎസ്എസിനു മരുന്നിട്ടുകൊടുക്കുന്ന വർഗീയ പാർട്ടിയായി സിപിഎം മാറിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. കണ്ണാടിപ്പറമ്പിൽ സംഘടിപ്പിച്ച ഏരിയ മുസ്‌ലിം ലീഗ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ അഴിമതികൾ ഡെമോക്ലസിന്റെ വാളുപോലെ നിൽക്കുമ്പോൾ, അതിൽനിന്ന് രക്ഷപ്പെടാൻ ആർഎസ്എസുമായി സന്ധിയാവുകയാണ്. പിണറായി വിജയനെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്താൻ ചില സിപിഎം നേതാക്കൾ പച്ചക്ക് വർഗീയത പടച്ചുവിടുന്നത് കേരളത്തിന്റെ നിലനില്പിനുതന്നെ അപകടമാണെന്ന് ഷാജി പറഞ്ഞു. ഏരിയ പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി.

മുസ്‌ലിം ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുല്ല, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ്‌, ബി.കെ അഹമ്മദ്‌ , കെ.കെ ഷിനാജ്‌, പി.വി അബ്ദുല്ല മാസ്റ്റർ, സി.പി റഷീദ്‌, കെ.എൻ മുസ്തഫ, എം.ടി മുഹമ്മദ്‌, സൈനുദ്ദീൻ ചേലേരി, സി ആലിക്കുഞ്ഞി, എം.പി മുഹമ്മദ്‌ , പി.പി മുഹമ്മദ്‌ പ്രസംഗിച്ചു. അഷ്ക്കർ കണ്ണാടിപ്പറമ്പ്‌ സ്വാഗതവും സി.എൻ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി പുലൂപ്പിയിൽനിന്നാരംഭിച്ച ബഹുജന റാലി ദേശ സേവ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

facebook twitter