+

ക്രിക്കറ്റ് ബാറ്റിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തവെ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിയായ റബീഉൽ ഹഖ് എന്നയാളാണ് പിടിയിലായത്.

ആലപ്പുഴ : കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിയായ റബീഉൽ ഹഖ് എന്നയാളാണ് പിടിയിലായത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് ഇയാൾ പിടിയിലായത്. വിവേക് എക്‌സ്പ്രസിൽ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരിൽ എത്തുകയായിരുന്നു.

റെയിൽവേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു. ഒഡീഷയിൽനിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വിൽപനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാൾ പൊലീസിനോട് സംസാരിച്ചത്.

facebook twitter