+

ക്രിക്കറ്റ് മൈതാനത്തെ ജീവിത പരീക്ഷണങ്ങൾ; "ടെസ്റ്റ്" ഏപ്രിൽ 4-ന്

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന “ടെസ്റ്റ്” ഏപ്രിൽ 4-ന് നെറ്റ്ഫ്ലിക്സിലെത്തും . ആർ. മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ തുടങ്ങിയ താരനിര ഒന്നിക്കുന്ന ചിത്രം സ്പോർട്സ് – ഫാമിലി ഡ്രാമയാണ്. ഒരു വർഷം മുൻപ് പ്രഖ്യാപിച്ച ചിത്രം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. 

എസ്. ശശികാന്ത് രചനയും സംവിധാനവും നിർവഹിക്കുന്ന “ടെസ്റ്റ്” ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചെന്നൈയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്രിക്കറ്റ് മൈതാനത്തും അതിനപ്പുറവുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മൂന്ന് ജീവിതങ്ങളും അവർ എടുക്കുന്ന നിർണായക തീരുമാനങ്ങളിലൂടെ ചുറ്റുമുള്ള ലോകം എന്നെന്നേക്കുമായി മാറുന്നതുമാണ് സിനിമയുടെ കഥ.

ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. സിദ്ധാർത്ഥിന്റെ ശബ്ദത്തിലുള്ള വോയിസ് ഓവർ ട്രെയിലറിന് കൂടുതൽ ആകർഷണം നൽകുന്നു. ഇമോഷണൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് “ടെസ്റ്റ്”.

വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രനും എസ്. ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാതാവായ എസ്. ശശികാന്ത് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രം കൂടിയാണിത്.

facebook twitter