ഞൊടിയിടയില്‍ ക്രിസ്പി പൂരി റെഡി

10:05 AM Jul 04, 2025 | Kavya Ramachandran

ഞൊടിയിടയില്‍ ക്രിസ്പി പൂരി റെഡി

ചേരുവകള്‍

തലേദിവസത്തെ ബാക്കിയായ ചോറ് – രണ്ടു കപ്പ്

ഗോതമ്പ് പൊടി – ഒന്നര കപ്പ്

റവ – മൂന്ന് ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ ചേരുവകളെല്ലാം ഒരു ബൗളിലേയ്ക്കിട്ടു ഒരു സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യണം.

ഈ കൂട്ട് മിക്‌സിയുടെ ജാറില്‍ എണ്ണ പുരട്ടിയതിനുശേഷം ഇട്ടുകൊടുക്കുക

മുഴുവന്‍ പൊടിയും ഒരുമിച്ചു ഇട്ടുകൊടുക്കാതെ കുറച്ചു കുറച്ചായി ഇട്ടുകൊടുക്കുന്നതായിരിക്കും നല്ലത്.

തുടര്‍ന്ന് മിക്‌സില്‍ സ്പീഡ് കൂട്ടി പ്രവര്‍ത്തിപ്പിക്കാതെ റിവേഴ്‌സ് രീതിയില്‍ പ്രവര്‍ത്തിപ്പിക്കുക.

ഇങ്ങനെ ചെയ്‌തെടുക്കുമ്പോള്‍ മാവ് നന്നായി കുഴഞ്ഞു വരുന്നതായി കാണാം.

അത്തരത്തില്‍ മിക്‌സിയില്‍ കുഴച്ച മാവ് ഒട്ടിപിടിക്കുന്നുണ്ടെങ്കില്‍ ഒരു സ്പൂണ്‍ ഗോതമ്പ് പൊടി കൂടി ചേര്‍ത്ത് കൊടുക്കുക

ഇനി കുഴച്ച മാവ് കൂടുതല്‍ കട്ടിയായി തോന്നുകയാണെങ്കില്‍ ഒരു സ്പൂണ്‍ ചോറ് ചേര്‍ത്തുകൊടുത്താലും മതി.

ഇത് കുറച്ചെടുത്ത് പൂരിയ്ക്ക് പരത്തിയെടുക്കുന്നത് പോലെ വട്ടത്തില്‍ പരത്തി എടുക്കുക.

തുടര്‍ന്ന് നല്ല തിളച്ച എണ്ണയിലിട്ട് വറുത്തു കോരിയെടുക്കുക