ദളിതര്‍ മുടിവെട്ടാനെത്തി ; ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചിട്ട് വിവേചനം

08:43 AM May 08, 2025 | Suchithra Sivadas

കര്‍ണാടകയിലെ ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പുകളില്‍ ദളിതരോട് വിവേചനം. കൊപ്പാളി ഗ്രാമത്തിലാണ് സംഭവം. ദളിതര്‍ മുടിവെട്ടാനെത്തിയതോടെ ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചിടുകയായിരുന്നു.

വിവരം പുറത്തറിഞ്ഞതോടെ ബാര്‍ബര്‍ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് സ്ഥലത്തെത്തി. ഇത്തരത്തില്‍ വിവേചനം കാണിച്ചാല്‍ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ബാര്‍ബര്‍ഷോപ്പുടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കടയുടമകള്‍ വീണ്ടും പഴയപടി തന്നെ ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് കടകളില്‍ പതിവായി എത്തിയിരുന്നവരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ച് നല്‍കുകയുമായിരുന്നു.

നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് മുടി മുറിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൊപ്പാള്‍ ടൗണിലെത്തേണ്ട അവസ്ഥയാണ്. കര്‍ണാടകത്തിലെ ഓട്ടേറെ ?ഗ്രാമങ്ങളില്‍ നിന്ന് ദളിത് വിവേചനത്തിന്റെ വിവരങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് വിലക്കിയതും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചും നേരത്തെ ചര്‍ച്ചയായിരുന്നു.