താരൻ നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. താരൻ മുഖത്ത് കുരുക്കൾ ഉണ്ടാക്കും. മാത്രമല്ല പല വസ്ത്രങ്ങളിലും താരൻ പൊടിഞ്ഞ് വീഴും. ഇത് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കും. താരൻ അകറ്റാൻ പല വഴികൾ പരീക്ഷിച്ചിട്ടും ഒരു മാറ്റവും ഇല്ലെങ്കിൽ ഈ നാട്ടുവഴികളും പരീക്ഷിച്ച് നോക്കൂ.
നാരങ്ങ:
നാരങ്ങാനീര് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഇത് താരൻ അകറ്റാനും തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാനും സഹായകരമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടാതെ വെള്ളത്തിൽ കലക്കി ഉപയോഗിക്കുന്നതാണ് ഉത്തമമം.
കറ്റാർവാഴ:
കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് താരൻ അകറ്റാനും മുടിക്ക് ഈർപ്പം നൽകാനും സഹായകരമാകും.
കഞ്ഞിവെള്ളം:
കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് താരൻ അകറ്റാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കും.
ആര്യവേപ്പ്:
ആര്യവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുന്നത് താരൻ അകറ്റാനും തലയോട്ടിയിലെ അണുബാധ തടയാനും സഹായിക്കും.
എണ്ണ:
താരൻ അകറ്റാൻ എണ്ണ തേക്കുന്നത് നല്ലതാണ്. എണ്ണ തേച്ച ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കഴുകുക.
ഉപ്പ്:
ഉപ്പ് തലയോട്ടിയിൽ തിരുമ്മുന്നത് താരൻ അകറ്റാൻ സഹായിക്കും. ഉപ്പ് ഇട്ട ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാൻ മറക്കരുത്.
തൈര്:
തൈര് തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് താരൻ അകറ്റാൻ സഹായിക്കും.