
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് 65 പേര്‍ക്കാണ് രോഗബാധ.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം 85 കാരി മരിച്ചിരുന്നു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തൊട്ടുമുന്‍പത്തെ ദിവസം ചിറയിന്‍കീഴ് സ്വദേശി വസന്തയും മരിച്ചിരുന്നു.