+

ദുരന്തത്തില്‍ വിജയ് മാത്രമല്ല കുറ്റക്കാരന്‍ ; അജിത്

കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ് -അജിത് ആരാധകരുടെ പോരിനിടെയാണ് താരത്തിന്റെ പ്രതികരണം.

കരൂര്‍ ദുരന്തത്തില്‍ ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം അജിത്. ദുരന്തത്തില്‍ വിജയ് മാത്രമല്ല കുറ്റക്കാരനെന്ന് അജിത് പറഞ്ഞു. സംഭവത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമങ്ങള്‍ക്കും സമൂഹത്തിനും പങ്കുണ്ട്. സ്വാധീനം തെളിയിക്കാന്‍ ആള്‍ക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറി. ഈ രീതി ഇത് അവസാനിക്കണം. സിനിമാ താരങ്ങള്‍ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. താരങ്ങള്‍ ഇത് ആഗ്രഹിക്കുന്നില്ല. താരങ്ങള്‍ക്ക് ആരാധകരുടെ സ്‌നേഹം വേണമെന്നും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സംസ്‌കാരം അവസാനിപ്പിക്കണമെന്നും അജിത് പറഞ്ഞു. 

കരൂര്‍ ദുരന്തത്തിന് പിന്നാലെ വിജയ് -അജിത് ആരാധകരുടെ പോരിനിടെയാണ് താരത്തിന്റെ പ്രതികരണം.

facebook twitter