
ചേരാനല്ലൂര്‍: ചേരാനല്ലൂരില്‍ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തില്‍ കുതിര സവാരിക്കാരനെതിരെ കേസെടുത്ത് ചേരാനല്ലൂര്‍ പോലീസ്.കാര്‍ യാത്രികനായ പോത്താനിക്കാട് സ്വദേശി ജോസഫ് ജോര്‍ജിന്റെ പരാതിയിലാണ് കേസ്. ശനിയാഴ്ച രാത്രി 10ന് കളമശേരി-ചേരാനല്ലൂര്‍ റോഡിലായിരുന്നു സംഭവം.
തെറ്റായ ദിശയില്‍ ഫത്തഹുദീന്‍ കുതിര സവാരി നടത്തിയതിനെ തുടര്‍ന്ന് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുതിരയുടെ മുന്‍കാലിന് പൊട്ടലുണ്ടായി പിന്നീട് ചികിത്സയ്ക്കിടെ കുതിര ചത്തു.പൊതുവഴിയില്‍ അപകടകരമായ രീതിയില്‍ മൃഗത്തെ ഉപയോഗിച്ചതിനും, നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചതിനുമാണ് കേസ്.
കുന്നുംപുറം സ്വദേശിയായ നദീറിന്റേതാണ് കുതിര.
കാറിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും, അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി സമയത്ത് റിഫ്ലക്ടറുകള്‍ ഇല്ലാതെ കുതിരയെ റോഡിലിറക്കിയതാണ് അപകടത്തിന് കാരണമായതെന്ന് ചേരാനല്ലൂര്‍ പോലീസ് പറഞ്ഞു