ചെന്നൈ:കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. നാമക്കലിലെ രാസിപുരം സ്വദേശിയായ ഗോവിന്ദരാജ് ആണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.ഗോവിന്ദരാജ് തന്റെ പെണ്‍മക്കളായ പ്രാഗ്തിശശ്രീ (9), ഋതികശ്രീ (7), ദേവശ്രീ (3) എന്നിവരെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.
ഈ കൊലപാതകങ്ങള്‍ക്ക് ശേഷം, അദ്ദേഹം ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു.നാമക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. നിലവില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Trending :