
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും. കത്തിന്റെ കരട് കഴിഞ്ഞദിവസം തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിനു ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക.
അതേസമയം കഴിഞ്ഞദിവസം എസ് എസ് കെ ഫണ്ട് ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടും പ്രൊപ്പോസല്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആയിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഇന്ന് കടക്കും. ഉടന്‍ പുതിയ പ്രൊപ്പോസല്‍ കേന്ദ്രത്തിന് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.