ഡൽഹി: ഡൽഹിയിൽ വൻ ഭീകരാക്രമണ ശ്രമം തകർത്തു. തിരക്കേറിയ പ്രദേശങ്ങളിൽ ഐ.ഇ.ഡി. സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്ന് കരുതുന്ന രണ്ട് പേരെ ഡൽഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികൾക്ക് ഐഎസിന്റെ പിന്തുണ ഉണ്ടെന്നാണ് സൂചന.
ഡൽഹി, മധ്യപ്രദേശ് സ്വദേശികളായ ഇവരെ ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമായാണ് പിടികൂടിയത്. ചാവേറുകളാകാൻ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നതായും സൂചനയുണ്ട്.ഛഠ് പൂജയ്ക്ക് മുന്നോടിയായാണ് അറസ്റ്റ്. അതേസമയം ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.