ആവശ്യമായ ചേരുവകൾ
ഉണക്ക ചെമ്മീൻ- 1 കപ്പ്
തേങ്ങ- 2 കപ്പ് ചിരകിയത്
ഉണക്ക മുളക്- 8 എണ്ണം
ചെറിയ ഉള്ളി- 1 കപ്പ്
പുളി – ഒരു ചെറിയ നാരങ്ങ വലുപ്പം
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഉണങ്ങിയ ചെമ്മീൻ കഴുകി വറുത്തെടുത്ത് നനവില്ലാത്ത ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇനി പാനിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങാ തവിട്ടുനിറമാകുന്നതുവരെ കുറഞ്ഞ തീയിൽ വറുത്തെടുക്കണം. തവിട്ടുനിറമാകാൻ തുടങ്ങുമ്പോൾ റിവേപ്പിലയും പുളിയും ചേർത്ത് 2-3 മിനിറ്റ് വഴറ്റിയെടുക്കാം. ഇനി തീ ഓഫ് ചെയ്ത് ഈ കൂട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുപ്പിക്കാം. ഇനി വറുത്ത് മാറ്റിവെച്ചിരിക്കുന്ന കൂട്ട് ഒരുമിച്ച് കലർത്തി ഒരു മിക്സി ജാറിലേക്ക് മാറ്റി തരതരിയായി പൊടിച്ചെടുക്കാം. ശേഷം ഇത് വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം.