രുചിയൂറും മോമോസ്

10:50 AM May 18, 2025 | Kavya Ramachandran

ചേരുവകൾ
മൈദ 200 ഗ്രാം
ചിക്കൻ എല്ലില്ലാത്തത്- 250 ഗ്രാം
കാബേജ് 100 ഗ്രാം
സവാള 100 ഗ്രാം
സോയാബീൻ 50 ഗ്രാം
സൺഫ്‌ളവർ ഓയിൽ 500 ഗ്രാം
വെണ്ണ 20 ഗ്രാം
ഉപ്പ് ( ആവശ്യത്തിന് )
പാകംചെയ്യേണ്ടവിധം

മൈദ വെള്ളവും ഉപ്പും ചേര്ത്ത് കുഴച്ചെടുക്കുക. കൈവെള്ളയിൽ വെക്കാൻ പാകത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ച് പരത്തിയെടുക്കുക. ഇറച്ചി വേവിച്ച് മിക്‌സിയിൽ പൊടിച്ചെടുക്കുക.
ക്യാബേജ് വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. സവാളയും ചെറിയ കഷണങ്ങളാക്കുക. ഇവ സോയാബീനും ചേർത്ത് എണ്ണയിൽ വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടിച്ച ഇറച്ചിയും ചേർക്കാം നന്നായി വഴറ്റിയെടുക്കുക

ഈ കൂട്ട് മൈദയ്ക്കുള്ളിൽവെച്ച് ഉരുളകളാക്കി മാറ്റുക. മൊമോസിന്റെ അകൃതിയിൽ ഞൊറിയുള്ള രൂപത്തിലേക്ക് ഈ ഉരുളയെ മാറ്റാം. ശേഷം ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ പാകംചെയ്ത് എടുക്കുക. എണ്ണയിൽ പൊരിച്ചുമെടുക്കാം