ആവശ്യ സാധനങ്ങൾ:
കടലമാവ് – രണ്ട് കപ്പ്
അരിപ്പൊടി – ഒരു കപ്പ്
കായപ്പൊടി – കാൽ ടീസ്‌പൂൺ
മുളക്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ബട്ടർ – രണ്ട് സ്പൂൺ
പെരുംജീരകപ്പൊടി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
Trending :
ആദ്യം എടുത്ത് വെച്ചിരിക്കുന്ന കടലമാവും അരിപ്പൊടിയും നാണായി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, മുളക് പൊടിയും, പെരുംജീരകപ്പൊടിയും ചേർത്ത് നന്നായി കുഴയ്ക്കുക ബട്ടർ ചേർക്കൻ മറക്കരുത്. എന്നിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച ശേഷം ചൂടാകുമ്പോൾ സേവ നാഴിയിൽ കുഴച്ച് വെച്ചിരിക്കുന്ന മാവ് നിറച്ച് എണ്ണയിലോട്ട് കറക്കി ഇടുക. കരിയാതെ തിരിച്ചിട്ട് എടുക്കുക. രുചികരമായ പക്കവട റെഡി. കാറ്റ് കയറാത്ത പാത്രത്തിൽ ഇട്ട് വെച്ചാൽ ഒരാഴ്ച വരെ ഇരിക്കും.