+

രേഖാ ചിത്രത്തെ പുകഴ്ത്തി സംവിധായകന്‍ ഗൗതം മേനോന്‍

80 കളില്‍ റിലീസ് ചെയ്ത ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ നടന്നുവെന്ന് സങ്കല്‍പ്പത്തിലുള്ളൊരു കഥ നല്ലൊരു ചിത്രമാക്കി അവര്‍ മാറ്റി'' ഗൗതം മേനോന്‍ പറഞ്ഞു.

ആസിഫ് അലി അഭിനയിച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'രേഖാചിത്ര'ത്തെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ ഗൗതം മേനോന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. താന്‍ അടുത്ത കാലത്ത് കണ്ട മികച്ച 2 ചിത്രങ്ങളെന്ന് പറഞ്ഞുകൊണ്ട് രേഖാചിത്രം, ബോളിവുഡ് ചിത്രം സൂപ്പര്‍ ബോയ്‌സ് ഓഫ് മാലേഗണ്‍ എന്നീ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

'രേഖാചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്, അതില്‍ സിനിമയില്‍ നായികയാകാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. 80 കളില്‍ റിലീസ് ചെയ്ത ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റില്‍ നടന്നുവെന്ന് സങ്കല്‍പ്പത്തിലുള്ളൊരു കഥ നല്ലൊരു ചിത്രമാക്കി അവര്‍ മാറ്റി'' ഗൗതം മേനോന്‍ പറഞ്ഞു.

Trending :
facebook twitter