+

ദീപാവലി ആഘോഷം ; രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം

ദീപാവലി ആഘോഷം ; രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം

ഡൽഹി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ രാജ്യതലസ്ഥാനത്ത് വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും മലിനീകരണ തോത് 400 കടന്ന് അതീവ ഗുരുതരമായ അവസ്ഥയിലെത്തി. നഗരത്തിൽ വായു ഗുണനിലവാര സൂചികയിൽ (AQI) ശരാശരി 270 ആണ് രേഖപ്പെടുത്തിയത്.

സുപ്രീം കോടതിയുടെ സമയപരിധി മറികടന്നും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾ തുടരുന്നതാണ് മലിനീകരണം വർധിക്കാൻ പ്രധാന കാരണം. അക്ഷർധാമ് (426), ആനന്ദ് വിഹാർ (416) എന്നിവിടങ്ങളിൽ മലിനീകരണ തോത് 400 കടന്നു. ഇത് അനുവദനീയമായ അളവിനേക്കാൾ എട്ട് ഇരട്ടിയിലധികം വരുമെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൂടാതെ, നഗരത്തിലെ ഒൻപത് പ്രദേശങ്ങളിൽ മലിനീകരണ തോത് 300-ഉം കടന്നു. സുപ്രീം കോടതി നാളെയും മറ്റന്നാളും നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

facebook twitter