
2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡി.എൽ.എഡ്. പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും ddetvm2022.blogspot.com എന്ന ബ്ലോഗിലും പ്രസിദ്ധീകരിച്ചു.
2025-27 വർഷത്തെ രണ്ടാംഘട്ട പ്രവേശനത്തിനായുള്ള ഇന്റർവ്യൂ നവംബർ 7ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം എസ്.എം.വി മോഡൽ എച്ച്.എസ്.എസിൽ നടക്കും. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇന്റർവ്യൂ ദിവസം വിജ്ഞാപന പ്രകാരം പരാമർശിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരാകണം.