+

കൊടിച്ചി പട്ടിയുടെ വില പോലും ഉണ്ടാവില്ല എന്ന് പലരും പ്രസംഗങ്ങളിൽ നടത്തുന്ന പദപ്രയോഗം സ്ത്രീ വിരുദ്ധം ; എം വി ഗോവിന്ദൻ

കൊടിച്ചി പട്ടിയുടെ വില പോലും ഉണ്ടാവില്ല എന്ന് പലരും പ്രസംഗങ്ങളിൽ നടത്തുന്ന പദപ്രയോഗം സ്ത്രീവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താനും മുൻപൊക്കെ ഇത്തരത്തിൽ പ്രസംഗിച്ചിട്ടുണ്ട്.


തളിപ്പറമ്പ് : കൊടിച്ചി പട്ടിയുടെ വില പോലും ഉണ്ടാവില്ല എന്ന് പലരും പ്രസംഗങ്ങളിൽ നടത്തുന്ന പദപ്രയോഗം സ്ത്രീവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താനും മുൻപൊക്കെ ഇത്തരത്തിൽ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വാക്ക് ഉപയോഗിക്കാറില്ല. പട്ടി എന്നു പറയുന്നത്, പണ്ടേ മോശം , അത് പെണ്ണായാൽ അതിനേക്കാൾ മോശം എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത് നമ്മൾ ഇത്തരം പ്രയാഗങ്ങളൊക്കെ മാറ്റണം. നായയും ഇപ്പോൾ പ്രധാനപ്പെട്ട ജീവിയാണ് ഗോനിന്ദാണ് പറയുന്നു .


 6 കോടി രൂപയാണ് ഒരു നായയുടെ വിലയായി അറിഞ്ഞത്. ഇടുക്കിയിൽ 150- 200 കിലോഗ്രാം തൂക്കമുള്ള നായയെ ഞാൻ കണ്ടിട്ടുണ്ട് എന്നും ഗോവിന്ദൻ പറഞ്ഞു. കറുപ്പിന്റെ വിവാദത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഈ പദപ്രയോഗത്തെക്കുറിച്ച് എം.വി. ഗോവിന്ദൻ തളിപ്പറമ്പിന് സമീപം കുറുമാത്തൂരിൽ പറഞ്ഞത്. ചീഫ് സെക്രട്ടറിയുടെ അടുത്ത് ചെന്ന് ഒരാൾ പറഞ്ഞതാണ് മുൻപിവിടെ ഇരുന്നത  വെളുത്ത ആളാണെന്നും ഇപ്പോൾ കറുത്ത ആളാണെന്നും . കറുപ്പിനെ സംബന്ധിച്ച ഫ്യൂഡൽ ജീർണതയുടെ പദപ്രയോഗമാണിത് .എല്ലാം വെളുപ്പായിരിക്കണം എന്നാണ് ചിലർ പറയുന്നത് .


 ഇവിടെ എന്തെങ്കിലും ഉണ്ടാകുമോ . വെളുപ്പില്ലാതെ കറുപ്പ് ഉണ്ടാവില്ല. രാവില്ലാതെ പകലും പകലില്ലാതെ രാവും ഉണ്ടാവില്ല. സൗന്ദര്യത്തിന്റെ  ലക്ഷണം വെളുപ്പാണ് എന്നാണ് നമ്മളൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

facebook twitter