ചീസ് ഉപയോഗിച്ച് ഒന്ന് ദോശ പരീക്ഷിച്ചാലോ?

01:45 PM Oct 23, 2025 | Kavya Ramachandran

ചേരുവകള്‍
പച്ചരി, ഉഴുന്ന്, ചില്ലി ഫ്‌ലേക്‌സ് ,ചീസ്, നെയ്യ് , സവാള, തക്കാളി

തയ്യാറാക്കുന്ന വിധം

ദോശ ഉണ്ടാക്കാന്‍ സാധാരണയായി ചെയ്യുന്നതുപോലെ ആദ്യം അരിയും ഉഴുന്നും വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. ഏകദേശം എട്ട് മണിക്കൂറെങ്കിലും ഇങ്ങനെ വെള്ളത്തില്‍ ഇട്ട് വെക്കണം. ശേഷം അരിയും ഉഴുന്നും അരച്ചെടുത്ത ശേഷം പുളിപ്പിക്കാനായി മാറ്റിവെക്കുക.

ദോശ തയ്യാറാക്കാനായി ആദ്യം തന്നെ പാന്‍ ചൂടാക്കാന്‍ വെക്കുക. ഇതിലേക്ക് എണ്ണ പുരട്ടി, നേരത്തെ തയ്യാറാക്കി വെച്ച മാവ് ഒഴിക്കാം. ദോശ തയ്യാറാകുന്ന സമയം സവാള, തക്കാളി എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവെക്കുക. ദോശ വെന്തു വരാര്‍ ആകുമ്പോള്‍ അരിഞ്ഞുവെച്ച സവാള, തക്കാളി എന്നിവ ദോശക്ക് മുകളില്‍ ചേര്‍ക്കാം. അതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തിടുക. ശേഷം അല്‍പം ചില്ലി ഫേലേക്‌സ് കൂടി ചേര്‍ക്കുക.ദോശ നന്നായി വെന്തു കഴിഞ്ഞാല്‍ സെര്‍വിങ്ങ് പ്ലേറ്റിലേക്ക് മാറ്റാം. ഇനി ചൂടോടെ സ്വാദിഷ്ടമായ വെറൈറ്റി ദോശ കഴിക്കാം.