+

ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ; യാത്രക്കാരെ സുരക്ഷിതരാക്കി കണ്ടക്ടര്‍

പഴനിയില്‍ നിന്ന് പുതുക്കോട്ടയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറിന് ഹൃദയാഘാതം വന്നത്.

തമിഴ്നാട് പളനിയില്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്. പളനി പുതുക്കോട്ടൈയിലാണ് സംഭവം. ഡ്രൈവര്‍ക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടര്‍ കൃത്യസമയത്ത് ഇടപെടുകയായിരുന്നു. കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് കണ്ടക്ടര്‍ വലിയ അപകടമാണ് ഒഴിവാക്കിയത്.


അന്‍പതിലധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. സംഭവത്തിന്റ ഓണ്‍ ബോഡ് ക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പഴനിയില്‍ നിന്ന് പുതുക്കോട്ടയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറിന് ഹൃദയാഘാതം വന്നത്.
ഡ്രൈവര്‍ പ്രഭു പെട്ടെന്ന് നെഞ്ചില്‍ പിടിക്കുകയും ബോധംകെട്ടു വീഴുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറച്ച് ഉടന്‍ തന്നെ ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഗിയര്‍ബോക്സിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട കണ്ടക്ടറും ചില യാത്രക്കാരും ചേര്‍ന്ന് പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

facebook twitter