+

വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മയക്കുമരുന്ന് വേട്ട

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി.

ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി സ്വദേശി അമൽ ആന്റണി (34)യിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത് .

എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌. കെ. ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ് പി ആർ  സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, ബിനു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വീണ. എം. കെ, അഖില എം.പി എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്.

facebook twitter