കണ്ണൂർ: പാപ്പിനിശ്ശേരി പഴയ പോസ്റ്റ് ഓഫീസിനടുത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓട്ടോ യാത്രികരായ കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3.30നാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും മറ്റു 2 പേർക്കും പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.