+

വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടുകെട്ടും, ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ

6,000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാന്‍ നിയമം അനുശാസിക്കുന്നുണ്ട്.

ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ ദുബൈ അധികൃതര്‍ 28 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചില വാഹനങ്ങളുടെ ലൈസന്‍സ് വര്‍ഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. 6,000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത പിഴയുള്ള ഏത് വാഹനവും കണ്ടുകെട്ടാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ഈ വര്‍ഷം 2025-ന്റെ ആദ്യ പകുതിയില്‍ 1,387 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുത്തതായി ദുബൈ പൊലീസ് സെപ്റ്റംബറില്‍ അറിയിച്ചിരുന്നു.
ഇതേ കാലയളവില്‍ എമിറേറ്റിലെ റെസിഡന്‍ഷ്യല്‍, വാണിജ്യ, വ്യാവസായിക മേഖലകളിലായി 6,187 മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പൊതുസ്ഥലത്ത് ദീര്‍ഘകാലം കഴുകാതെ കിടക്കുന്ന വൃത്തിയില്ലാത്ത വാഹനങ്ങള്‍ക്കും ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്താന്‍ സാധ്യതയുണ്ട്. അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ ശേഷം 15 ദിവസത്തിനുള്ളില്‍ വാഹനം വൃത്തിയാക്കിയില്ലെങ്കില്‍ അത് കണ്ടുകെട്ടാനും സാധ്യതയുണ്ട്.

അശ്രദ്ധമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ രാജ്യത്തുടനീളം അധികൃതര്‍ നടപടിയെടുക്കുന്നുണ്ട്.
 

Trending :
facebook twitter