ദുബൈയിലേക്ക് പുറപ്പെട്ട വിമാനം പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍; ചെന്നൈയില്‍ ഇറക്കി

11:59 AM Oct 29, 2025 | Renjini kannur

ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ചെന്നൈയില്‍ ഇറക്കി. മധുരയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.

വിമാനത്താവള വൃത്തങ്ങളും എയർലൈൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. യാത്രയ്ക്കിടെയാണ് വിമാനത്തില്‍ തകരാർ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരെയും സുരക്ഷിതരാണ്. വിമാനം ചെന്നൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.