+

കാസോസ് ദ്വീപിൽ ഭൂകമ്പം

കാസോസ് ദ്വീപിൽ ഭൂകമ്പം

ഗ്രീസിൽ ശക്തമായ ഭൂകമ്പം. കാസോസ് ദ്വീപിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയിൽ നിന്ന് 23 കിലോമീറ്റർ (14 മൈൽ) അകലെ കടലിനടിയിൽ ഏകദേശം 74 കിലോമീറ്റർ (45 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ബുധനാഴ്ച പുലർച്ചെ 1:50 ഓടെയാണ് (ചൊവ്വാഴ്ച 22:50 GMT) ഭൂചലനം അനുഭവപ്പെട്ടത്. ആദ്യം 6.1 തീവ്രതയാണ് USGS കണക്കാക്കിയിരുന്നത്. ഭൂകമ്പത്തിന്റെ പ്രകമ്പനം കെയ്‌റോ ഉൾപ്പെടെയുള്ള വിശാലമായ പ്രദേശങ്ങളിൽ അനുഭവപ്പെട്ടു. എന്നാൽ, ഈജിപ്തിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി ആൻഡ് ജിയോഫിസിക്സ് പറയുന്നതനുസരിച്ച് നാശനഷ്ടങ്ങളോ തുടർചലനങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്രീസ് സ്ഥിതി ചെയ്യുന്നത് നിരവധി ഫോൾട്ട് ലൈനുകളിലായതിനാൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഇവിടെ പതിവാണ്.

Trending :
facebook twitter