മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടഞ്ഞു എന്നതാണ് എനിക്കെതിരെ ഇ.ഡി നടപടിക്ക് പിന്നിലെ പ്രധാന കാരണം : സഞ്ജയ് റാവത്ത്

07:22 PM May 18, 2025 | Neha Nair

മുംബൈ: 2019ൽ മഹാരാഷ്ട്രയിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടഞ്ഞു എന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന്റെ പ്രധാന കാരണമെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ആ വർഷം അധികാരത്തിൽ വന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറിനെതിരായ നീക്കം പ്രതിരോധിക്കാൻ താൻ ഒരു ‘സംരക്ഷണ മതിൽ’ ആയി നില കൊണ്ടുവെന്നും അതാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും റാവത്ത് തന്റെ പുസ്‍തകത്തിൽ അവകാശപ്പെട്ടു.

2022ൽ താക്കറെ സർക്കാർ തകർന്നതിന് തൊട്ടുപിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി റാവത്തിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. ശേഷം ജയിലിലെ അനുഭവങ്ങളെക്കുറിച്ച് ‘നരകത്തിലെ സ്വർഗം’ എന്ന പേരിൽ പുസ്തകം എഴുതി.