പൂനെയില്‍ പിക്ക്-അപ്പ് വാൻ മറിഞ്ഞ് എട്ട് സ്ത്രീകള്‍ മരിച്ചു, അപകടത്തില്‍ 25 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം യാത്രക്കാരുമായി പോയ വാഹനം ഉച്ചയ്ക്ക് 1 മണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. 30 മുതല്‍ 35 വരെ യാത്രക്കാർ, പ്രധാനമായും സ്ത്രീകളും കുട്ടികളും, ഉണ്ടായിരുന്ന വാൻ റോഡില്‍ നിന്ന് 25-30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു.
പാപ്പല്‍വാടി ഗ്രാമവാസികള്‍ ശ്രാവണ മാസത്തിലെ ഒരു അനുഷ്ഠാനം ആഘോഷിക്കാൻ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഖേദ് തെഹ്സിലിലുള്ള ശ്രീ ക്ഷേത്ര മഹാദേവ് കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോകവെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
"വാഹനത്തില്‍ 30-35 യാത്രക്കാർ ഉണ്ടായിരുന്നു, കൂടുതലും സ്ത്രീകളും കുട്ടികളും. പൈറ്റ് ഗ്രാമത്തില്‍ വച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാൻ 25-30 അടി താഴ്ചയിലേക്ക് മറിഞ്ഞു," പിംപ്രി ചിഞ്ച്വാഡ് പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.