
ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂര്‍ സെന്ററില്‍ വയോധികനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. അരിപ്പാലം ചീനക്കുഴി സ്വദേശി കളത്തനാട്ടില്‍ രാജു പിള്ളയാണ് (65) മരിച്ചത്. വെള്ളാങ്കല്ലൂര്‍ സെന്ററില്‍ തന്നെയുള്ള ഹോട്ടലിന് സമീപം വെച്ച് മാനസിക വിഭ്രാന്തിയുള്ള ആളാണ് രാജു പിള്ളയെ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്.
ഉടന്‍ തന്നെ രാജുപിള്ളയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാബുവിനെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.