+

വൈരാഗ്യം: തൃശൂരിൽ രണ്ടുപേരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

രണ്ടുപേരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ജിതേഷ്,  നിധിൻ എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ: രണ്ടുപേരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ജിതേഷ്,  നിധിൻ എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: മഠത്തുംപടി സ്വദേശിയായ ജോവിഷ് പ്രതികൾക്കെതിരേ പോലീസിനും എക്‌സൈസിനും വിവരം കൊടുക്കുന്നുണ്ടെന്നുള്ള തെറ്റിദ്ധാരണ മൂലമുള്ള വൈരാഗ്യത്താൽ ചക്കാട്ടികുന്ന് ജങ്ഷനിൽവച്ച് ചില്ലുകുപ്പി കൊണ്ട് ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജോവിഷിന്റെ ബന്ധു സുജിത്തിനെയും പ്രതികൾ ആക്രമിച്ച് പരുക്കേൽപ്പിച്ചു.

ജിതേഷ് മാള പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളാണ്. മാള പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും ഒരു മോഷണക്കേസിലും ഏഴ് അടിപിടിക്കേസിലും കാപ്പ ചുമത്തി നാടുകടത്തിയ ഉത്തരവ് നിലനിൽക്കെ ജില്ലയിൽ പ്രവേശിച്ചതിന് രജിസ്റ്റർ ചെയ്ത കേസിലും അടക്കം 11 കേസിലെ പ്രതിയാണ്.

നിധിൻ മാള പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ളയാളും മാള പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസിലും പ്രതിയാണ്.
മാള പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സജിൻ ശശി, എസ്.ഐ. ബെന്നി കെ.ടി, ജി.എ.എസ്.ഐ. നജീബ്, ജി.എസ്.സി.പി.ഒമാരായ വഹദ് ടി.ബി, ദിബീഷ് പി.ഡി, ജിബിൻ കെ.കെ, ഉണ്ണിക്കൃഷ്ണൻ എം.ആർ. എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Trending :
facebook twitter