
തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2025 നവംബർ 08 ന് വീഡിയോ കോൺഫറൻസിംഗിലൂടെ എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 06652) ഫ്ലാഗ് ഓഫ് ചെയ്യും. ബനാറസ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പ്രധാന പരിപാടിയിൽ പ്രധാനമന്ത്രി നാല് വന്ദേ ഭാരത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ബനാറസ് - ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്, ലഖ്‌നൗ ജംഗ്ഷൻ - സഹാറൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്, ഫിറോസ്പൂർ കാന്റ് - ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ എന്നിവയാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.
എറണാകുളത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതുതായി ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനായുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും കേരളത്തെ തമിഴ്‌നാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർസംസ്ഥാന വന്ദേ ഭാരത് സർവീസുമായിരിക്കും. ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ, 12 ജോഡി വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിൽ സർവീസ് നടത്തും.
കെഎസ്ആർ ബെംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തിനും ബെംഗളൂരു നഗരത്തിനും ഇടയിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകും. ഈ ട്രെയിൻ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവയുൾപ്പെടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിൽ എത്തും. ഐടി പ്രൊഫഷണലുകൾ, ബിസിനസുകാർ, വിദ്യാർത്ഥികൾ എന്നീ യാത്രകാർക്ക് ഈ സർവീസ് വളരെയധികം പ്രയോജനം ചെയ്യും.
വാരണാസിയിൽ പ്രധാനമന്ത്രിയുടെ പ്രധാന എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദ്യാർത്ഥികൾ, റെയിൽ യാത്രക്കാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. എല്ലാ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണം നൽകും.
റെയിൽവേ ബോർഡ് അംഗീകരിച്ചതുപോലെ, എറണാകുളം ജങ്ഷനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ ഒരു പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് താഴെ വിശദമാക്കിയിട്ടുണ്ട്.
എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടന സ്പെഷ്യൽ (ട്രെയിൻ നമ്പർ 06652 ) 2025 നവംബർ 08 ന് രാവിലെ 08.00 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം വൈകുന്നേരം 5.50 ന് കെഎസ്ആർ ബെംഗളൂരുവിൽ എത്തിച്ചേരും.
കോച്ചുകളുടെ ഘടന: 8 കോച്ചുകളുള്ള വന്ദേ ഭാരത് റേക്ക്
എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ( ട്രെയിൻ നമ്പർ 06652) സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു (സമയം മണിക്കൂറിൽ):
സ്റ്റേഷൻ
ട്രെയിൻ നമ്പർ 06652 എറണാകുളം Jn - KSR ബെംഗളൂരു വന്ദേ ഭാരത് ഉദ്ഘാടന സ്പെഷൽ
എറണാകുളം ജംഗ്ഷൻ
08.00
തൃശൂർ
09.00/09.05
പാലക്കാട്
10.50/10.55
കോയമ്പത്തൂർ
11.50/11.55
തിരുപ്പൂർ
12.32/12.37
ഈറോഡ്
13.25/13.30
സേലം
14.07/14.12
കൃഷ്ണരാജപുരം
17.03/17.05
കെഎസ്ആർ ബെംഗളൂരു
17.50