കൊച്ചി: എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ബൈക്കിടിച്ച് യാത്രികൻ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇതേ പോസ്റ്റിൽ തട്ടി മറ്റൊരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടിരുന്നു.
ഈ സമയം ഇവിടെ എത്തിയ പൊലീസ് റോഡിന് കുറുകെ കിടന്ന പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും, പോസ്റ്റ് മാറ്റിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.