എക്സൈസ് മനഃപൂർവം കെട്ടിച്ചമച്ച കേസ് ; പറശ്ശിനിക്കടവ് ലോഡ്ജിൽ നിന്നും പിടികൂടിയ യുവതി നിരപരാധിയോ ?

03:23 PM Apr 06, 2025 | Neha Nair

കണ്ണൂർ : കണ്ണൂർ പറശ്ശിനികടവ് ലോഡ്ജിൽ കഴി‍ഞ്ഞ ദിവസമാണ് എംഡിഎംഎയുമായി രണ്ട് യുവതികളടക്കം നാലു പേരെ തളിപ്പറമ്പ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.  സംസ്ഥാനത്ത് നിരവധി ലഹരികേസുകൾ പിടികൂടുമ്പോഴും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 20 കാരികൾ അടക്കം പ്രതികളായ ഈ ലഹരിക്കേസ്.

ഇതേ പറ്റിയുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുമ്പോൾ പ്രതികളിൽ ഒരാളായ യുവതി അറസ്റ്റ് ചെയ്ത ദിവസം തന്നെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പ്രതികരണ വീഡിയോയുമായി എത്തിയിരിക്കുകയാണ്. എക്സൈസ് മനഃപൂർവം കെട്ടിച്ചമച്ച കേസാണിതെന്നും , മുൻ വൈരാഗ്യത്തിന്റെ പുറത്താണ് തന്റെ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതെന്നും യുവതി വിഡിയോയിൽ പറയുന്നു. അറസ്റ്റ് ചെയ്താൽ 14 ദിവസം ജയിലിൽ കഴിയേണ്ടതല്ലേ, എന്നാൽ താൻ ഇപ്പോൾ വീട്ടിലാണ്. അഴിമതി നടത്തുന്ന, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ സർക്കാർ എന്തിനാണ് വച്ച് കൊണ്ടിരിക്കുന്നതെന്ന് തനിക്ക് അറിയില്ല. ഹോട്ടലിന്റെ പേര് പോലും പറയാൻ ഇവർ ഭയപ്പെടുകയാണ്.

എക്സൈസുകാർ തന്നെയാണ് എം ഡി എം എ ലോഡ്ജ് മുറിയിൽ കൊണ്ട് വച്ചതെന്നും യുവതി ആരോപിക്കുന്നു. താൻ എം ഡി എം ഉപയോഗിച്ചിട്ടില്ലെന്നും , തന്നെ കുടുക്കിയവരെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നും യുവതി പറയുന്നു. യുവതിയുടെ മറ്റു വീഡീയോകൾക്ക് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തുന്നത്.   

അതെ സമയം തൂക്കം കുറഞ്ഞ അളവിൽ അതായത് അര ഗ്രാമിൽ കുറവ് എം ഡി എം എ പിടിച്ചെടുത്തത് കൊണ്ടാണ് യുവതിയെ കോടതി ജാമ്യത്തിൽ വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. തളിപ്പറമ്പ കോടതിയാണ്  CRNO NDPS 20 25 വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസ് പരിഗണിച്ചത്.

ശനിയാഴ്ചയാണ് 490 മില്ലി MDMA ഉപയോഗിക്കാനുള്ള ടെസ്റ്റുബുകളും  ലാംപുകളുമായി റഫീന,ജസീന, മുഹമ്മദ് ഷംനാദ്, മുഹമ്മദ്‌ ജെംഷിൽ, എന്നിവരാണ് എക്സൈസ് പിടിയിലായത്. പറശ്ശിനി കോൾമൊട്ട ഭഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് യുവതികളെയും രണ്ട് യുവാക്കളെയും തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.