+

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

ഫര്‍വാനിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി നബീല്‍ (35) ആണ് കുവൈത്തില്‍ മരണപ്പെട്ടത്. ജുമുഅ നമസ്‌കാരം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഫര്‍വാനിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അല്‍ സായര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ് അബ്ദുറഹ്‌മാന്‍. സഹോദരന്മാര്‍ ഷംനാദ് , സജ്ജാദ് എന്നിവരോടൊപ്പം ഫര്‍വാനിയയിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

facebook twitter