മസ്‌കത്തില്‍ മലമുകളില്‍ നിന്ന് വീണ് പ്രവാസിക്ക് പരുക്ക്

12:20 PM Dec 04, 2025 | Suchithra Sivadas

ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദറില്‍ മലഞ്ചെരുവില്‍ വീണ് പ്രവാസിക്ക് പരുക്കേറ്റു. ഇയാളെ നിസ്വ റഫറന്‍സ് ആശുപത്രിയിലേക്ക് പൊലീസ് ഏവിയേഷന്‍ എയര്‍ലിഫ്റ്റ് ചെയ്തു.


ഏഷ്യന്‍ പൗരനാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.