+

പ്രിയ സഖാവിന് വിട; അനുശോചിച്ച് ചിത്രയും സുജാതയും

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്  മലയാളത്തിന്റെ പ്രിയ ഗായികമാരായ കെ എസ് ചിത്രയും സുജാത മോഹനും. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് ഇരുവരും അച്യുതാനന്ദന് ആദരാഞ്ജലിക്കൾ അർപ്പിച്ചത്

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്  മലയാളത്തിന്റെ പ്രിയ ഗായികമാരായ കെ എസ് ചിത്രയും സുജാത മോഹനും. ഫേസ്ബുക്കിൽ പോസ്റ്റ് പങ്കിട്ടാണ് ഇരുവരും അച്യുതാനന്ദന് ആദരാഞ്ജലിക്കൾ അർപ്പിച്ചത്. മലയാള സിനിമയിൽ നിന്ന് നിരവധി പേരാണ് വി എസിൻറെ വിയോഗത്തിൽ അനുശോചനം പങ്കുവെച്ചത്.

അതേസമയം, വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം കവടിയാറിലെ വീട്ടിൽ നിന്ന് രാവിലെ ഒമ്പതോടെ ദർബാർ ഹാളിലേക്ക് എത്തിക്കും. പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ആലപ്പുഴ പൊലീസ് റീക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടിൽ സംസ്‌കരിക്കും.


കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. 

facebook twitter