‘സിനിമ തീവ്രവാദത്തെ പ്രോത്സാഹിക്കുന്നു’ ; എമ്പുരാനെതിരെ എൻഐഎയ്ക്ക് പരാതി

03:05 PM Apr 03, 2025 | Neha Nair

ഡൽഹി: എമ്പുരാനെതിരെ എൻഐഎയ്ക്ക് പരാതി. സിനിമ തീവ്രവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തിൽ ആണ് പരാതി നൽകിയത്. അന്വേഷണ ഏജൻസികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും പരാതിയിൽ ഉണ്ട്. സിനിമ ദേശ സുരക്ഷയെ ബാധിക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദർശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നത്.