‘തലൈവൻ തലൈവി’ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവിട്ടു

08:07 PM May 04, 2025 | AVANI MV


തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ പാണ്ഡിരാജ്. ‘തലൈവൻ തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് വിജയ് സേതുപതിയും നിത്യ മേനനും ആണ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്.