+

സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു ; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ : അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു. ഗുരു ഓഡിറ്റോറിയത്തിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണൻ്റെ ഐ ട്വൻ്റി കാറാണ് കത്തിച്ചാമ്പലായത്. സംഭവത്തിൽ ഹരികൃഷ്ണൻ അന്തിക്കാട് പൊലീസിൽ പരാതി നൽകി. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 

കാറിൻ്റെ മുൻവശത്ത് ചില്ലുകൾ തകർക്കാനായി ഭാരമുള്ള വസ്തു കൊണ്ട് അടിച്ചതിൻ്റെ അടയാളങ്ങൾ ഉണ്ട്. റോഡിലൂടെ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

facebook twitter