മൂന്നു സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ 1971 ന് ശേഷം പാക് മണ്ണില്‍ കയറിയുള്ള ഇന്ത്യന്‍ ആക്രമണം. 1.44 ന് നടത്തിയ ഓപ്പറേഷനില്‍ കര നാവിക, വ്യോമ സേനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒമ്പത് ഇടങ്ങളിലാണ് ആക്രമണം നടത്തിയത്.
1971ല്‍ ഇന്ത്യ പാക് യുദ്ധത്തിന് ശേഷം ആദ്യമായാണ് സൈന്യം നേരിട്ട് ആക്രമണം നടത്തുന്നത്. തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണമാണ് നടത്തിയത്.
പാകിസ്താനിലെ നാലിടങ്ങളിലും പാക് അധീന കശ്മീരിലെ അഞ്ച് ഇടങ്ങളിലും ആണ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാകിസ്താന്റെ ഒരു സൈനിക കേന്ദ്രത്തിലും ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.