+

അൽപം പോലും എണ്ണയില്ലാതെ മീൻ വറുത്ത് കഴിക്കാം

മത്തിയോ അയലയോ അയ്‌ക്കൂറയോ, ഏതുമീനാണെങ്കിലും നന്നായി കഴുകി വരഞ്ഞ് വറുക്കാൻ പാകപ്പെടുത്തി വെക്കുക. അതിലേക്ക് ചേർക്കേണ്ട മസാല തയ്യാറാക്കാൻ വെളുത്തുള്ളി, ഇഞ്ചി, ലേശം കുരുമുളക്, അൽപം ചെറുനാരങ്ങനീര്, മുളകുപൊടി, അൽപം മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.

മത്തിയോ അയലയോ അയ്‌ക്കൂറയോ, ഏതുമീനാണെങ്കിലും നന്നായി കഴുകി വരഞ്ഞ് വറുക്കാൻ പാകപ്പെടുത്തി വെക്കുക. അതിലേക്ക് ചേർക്കേണ്ട മസാല തയ്യാറാക്കാൻ വെളുത്തുള്ളി, ഇഞ്ചി, ലേശം കുരുമുളക്, അൽപം ചെറുനാരങ്ങനീര്, മുളകുപൊടി, അൽപം മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് നല്ലപോലെ മീനിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ മൂടിവെക്കുക.

അതിന് ശേഷം രണ്ട് വാഴയില വാട്ടിയെടുക്കാം. അതിൽ ഒരെണ്ണം പാനിൽ വച്ച് അതിന് മുകളിലേക്ക് മീൻ ഇട്ടുകൊടുക്കുക. ശേഷം അതിന് മുകളിൽ രണ്ടാമത്തെ വാഴയില വച്ചുകൊടുക്കുക. ഇതിന് മുകളിൽ അടപ്പ് ഉപയോ​ഗിച്ച് മൂടി വച്ച് വേവിക്കാം. 4 മിനിറ്റ് വെന്ത ശേഷം അടപ്പ് തുറന്നുനോക്കുക. അപ്പോൾ മീനിൽ നിന്ന് വെള്ളമിറങ്ങി വേവുന്നത് കാണാം. ശേഷം 2 മിനിറ്റ് കൂടി അങ്ങനെത്തന്നെ വേവിച്ച് മറച്ചിടുക. രണ്ട് ഭാ​ഗവും നല്ലപോലെ വെന്തുകഴിഞ്ഞാൽ വിളമ്പാനായി പ്ലേറ്റിലേക്ക് മാറ്റാം..

facebook twitter