കൊച്ചി : ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും തിരിച്ചെത്തിച്ചു. വള്ളത്തിന്റെ എൻജിൻ തകരാർ ആയതിനെ തുടർന്ന് ഇവർ കടലിൽ കുടുങ്ങുകയായിരുന്നു. എറണാകുളം കണ്ടക്കടവ് സ്വദേശികളായ പ്രാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ഷെബിൻ, ആന്റപ്പൻ എന്നിവരെയാണ് തിരിച്ചെത്തിച്ചത്.
ആലപ്പുഴ സ്വദേശി ഫയസ് മനോജിന്റെ ഇമ്മാനുവൽ വള്ളത്തിൽ പുലർച്ചെ 4.30 ന് ചെല്ലാനം ഹാർബറിൽ നിന്നാണ് ഇവർ കടലിൽ പോയത്. രാവിലെ 8 മണിയോടെ തിരിച്ചെത്തേണ്ടവർ വൈകുന്നേരമായിട്ടും എത്താതെ വന്നതോടെയാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. അതിനിടെയാണ് മറ്റൊരു മത്സ്യബന്ധന ബോട്ട് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ രാത്രി 12 മണിയോടെയാണ് ഫോർട്ട് കൊച്ചിയിൽ എത്തിച്ചത്.
Trending :