+

തുർക്കിയെ വിഴുങ്ങി കാട്ടുതീ ; രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾ കൂടി മരിച്ചു; മരണം 17 ആയി

തുർക്കിയെ വിഴുങ്ങി കാട്ടുതീ ; രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾ കൂടി മരിച്ചു; മരണം 17 ആയി

ഇസ്തംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബർസ നഗരത്തിൽ കാട്ടുതീ പടർന്നതോടെ മരിച്ചവരുടെ എണ്ണം ഞായറാഴ്ച വൈകീട്ടോടെ നാലായി ഉയർന്നു.കാട്ടുതീ അണക്കാനെത്തിയ വാട്ടർ ടാങ്കർ മറിഞ്ഞ് അതിനടിയിൽപെട്ട ദമ്പതികൾ ആശുപത്രിയിൽ മരിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് മറ്റൊരു തൊഴിലാളിയും ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഒരു അഗ്നിശമന സേനാംഗവും മരിച്ചു.

ജൂൺ അവസാനത്തോടെ തുർക്കിയയിൽ പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ബുധനാഴ്ച പടിഞ്ഞാറൻ തുർക്കിയയിലെ എക്സീറിലുണ്ടായ തീപിടിത്തത്തിൽ 10 അഗ്നിരക്ഷാപ്രവർത്തകരും വനപാലകരും കൊല്ലപ്പെട്ടു.തുർക്കിയയിലെ നാലാമത്തെ വലിയ നഗരമായ ബർസയിലേക്ക് പടർന്ന കാട്ടുതീ മൂലം 3,500-ലധികം ആളുകൾ പലായനം ചെയ്തു. തിങ്കളാഴ്ച രാവിലെയും തീപടർന്നു പിടിക്കുകയാണ്. മൂടൽമഞ്ഞുപോലെ നഗരത്തിൽ പുകനിറഞ്ഞുനിൽക്കുന്നു.

ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ പടർന്നുപിടിക്കാൻ കാരണമാകുകയാണ്. തുർക്കിയയും കിഴക്കൻ മെഡിറ്ററേനിയന്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന്റെ അളവ് ഉയരുകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ തുർക്കിയയിൽ നൂറുകണക്കിന് സ്‍ഥലങ്ങളിൽ തീപിടിത്തങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ചുരുക്കം വീടുകളിലേക്കുള്ള നാശനഷ്ടങ്ങൾ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയെങ്കിലും, ഭൂരിഭാഗം വനപ്രദേശങ്ങളും കത്തിനശിച്ചു.

facebook twitter