‘ഞാനൊരു ആര്‍ട്ടിസ്റ്റ് ആണെന്ന് എല്ലാവരും മറന്നു പോയി; പുതിയ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു’; റിമാ കല്ലിങ്കല്‍

10:37 AM Aug 25, 2025 | Kavya Ramachandran


മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയില്‍ പുതിയ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നെന്ന് നടി റിമാ കല്ലിങ്കല്‍. സംഘടനക്കുള്ളില്‍ ഉയര്‍ന്ന മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും റിമ പ്രതികരിച്ചു. അന്വേഷണം നടക്കട്ടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും ആയിരുന്നു പ്രതികരണം.

അമ്മയില്‍ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റെ ശ്വേത മേനോന്‍ പറഞ്ഞിരുന്നു. ഇതില്‍ എന്താണ് പ്രതികരണം എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന്-
‘ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അത് നിങ്ങള്‍ മറന്നെന്നുമായിരുന്നു’ നടിയുടെ പ്രതികരണം.