+

ഐഫോൺ 16 മുതൽ ഗാലക്സി എസ്24 വരെ വിലക്കുറവിൽ ഫ്ലിപ്‌കാർട്ട് ഫ്രീഡം സെയിൽ 2025

ഫ്ലിപ്‌കാർട്ട് ആരംഭിച്ചിരിക്കുന്ന ഫ്രീഡം സെയിൽ 2025ൽ (Flipkart Freedom Sale 2025) സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോൾ ലഭ്യമായ മികച്ച ഓഫറുകൾ എന്തൊക്കെ? ഐഫോൺ 16 മുതൽ സാംസങ് ഗാലക്സി എസ്‌24 വരെയുള്ള ഫോണുകൾക്ക് ലഭ്യമായ ഓഫറുകൾ അറിയാം.

ഫ്ലിപ്‌കാർട്ട് ആരംഭിച്ചിരിക്കുന്ന ഫ്രീഡം സെയിൽ 2025ൽ (Flipkart Freedom Sale 2025) സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോൾ ലഭ്യമായ മികച്ച ഓഫറുകൾ എന്തൊക്കെ? ഐഫോൺ 16 മുതൽ സാംസങ് ഗാലക്സി എസ്‌24 വരെയുള്ള ഫോണുകൾക്ക് ലഭ്യമായ ഓഫറുകൾ അറിയാം.

ഐഫോൺ 16

ആപ്പിളിൻറെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഐഫോൺ 16ന് (12GB RAM + 128GB) ഫ്ലിപ്‌കാർട്ടിൽ ഇപ്പോൾ ഓഫർ ലഭ്യമാണ്. 79,999 രൂപ വിലയുള്ള ഐഫോൺ 16ന് ഇപ്പോൾ 69,999 രൂപയാണ് ഓഫർ വില.


ഐഫോൺ 16ഇ

ആപ്പിൾ ഏറ്റവും അവസാനം പുറത്തിറക്കിയ സ്മാർട്ട്‌ഫോൺ മോഡലായ ഐഫോൺ 16ഇ ഫ്ലിപ്‌കാർട്ട് ഇപ്പോൾ ലിസ്റ്റ് ചെയ്‌തിരിക്കുന്നത് 54,900 രൂപയിലാണ്. 59,000 രൂപയായിരുന്നു ഐഫോൺ 16ഇയുടെ ലോഞ്ച് വില.

നത്തിംഗ് 3എ


28,149 രൂപ വിലയുണ്ടായിരുന്ന നത്തിംഗ് 3എ സ്‌മാർട്ട്‌ഫോണിന് ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 24,999 രൂപയേ വിലയുള്ളൂ. ഇതും മികച്ചൊരു ഓപ്ഷനാണ്.

സാംസങ് ഗാലക്സി എസ്24എഫ്‌ഇ

Image Credit : Getty
സാംസങ് ഗാലക്സി എസ്24എഫ്‌ഇ

59,999 രൂപയ്‌ക്കായിരുന്നു ഗാലക്സി എസ്24എഫ്‌ഇ (8GB RAM + 256GB storage) സാംസങ് പുറത്തിറക്കിയിരുന്നത്. ഈ സ്മാർട്ട്‌ഫോൺ ഫ്ലിപ്‌കാർട്ട് ഫ്രീഡം സെയിൽ 2025ൽ വിൽക്കുന്നത് 35,999 രൂപയിലാണ്.

79,999 രൂപ വിലയിലായിരുന്നു സാംസങ് ഗാലക്സി എസ്24 (8GB RAM + 128GB) ഫോൺ വിപണിയിൽ എത്തിയിരുന്നത്. ഈ ഫോൺ ഫ്ലിപ്‌കാർട്ടിൽ ഇപ്പോൾ 46,999 രൂപയ്ക്ക് ലഭിക്കുന്നു.

ഫ്രീഡം സെയിൽ 2025 പ്രത്യേക വിൽപനക്കാലത്ത് ഡിസ്‌കൗണ്ടുകൾക്ക് പുറമെ എക്‌സ്‌ചേഞ്ച് ബോണസ്, നോ-കോസ്റ്റ് ഇഎംഐ, ക്രെഡിറ്റ് കാർഡ് കാഷ്‌ബാക്ക് തുടങ്ങിയ അനുകൂല്യങ്ങളും ഫ്ലിപ്‌കാർട്ട് നൽകുന്നുണ്ട്

Trending :
facebook twitter