+

വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് യുവതി രാജസ്ഥാനില്‍ പീഡനത്തിനിരയായി

ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് യുവതിയെ പീഡിപ്പിച്ചതായി രാജസ്ഥാനിലെ ഉദയ്പൂരില്‍ പരാതി. ദില്ലിയില്‍ നിന്ന് ജൂണ്‍ 22-ന് ഉദയ്പൂരില്‍ എത്തിയ ഫ്രഞ്ച് യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ സിദ്ധാര്‍ത്ഥ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.


നൈറ്റ് പാര്‍ട്ടിയില്‍ വെച്ച് പരിചയപ്പെട്ട സിദ്ധാര്‍ത്ഥ്, ഉദയ്പൂരിലെ സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്റെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

facebook twitter